Today: 18 Jun 2025 GMT   Tell Your Friend
Advertisements
ലുഫ്ത്താന്‍സാ വിമാനം ഇന്‍ഡ്യയില്‍ ഇറക്കാന്‍
ഫ്രാങ്ക്ഫര്‍ട്ട്: നിലവിലെ വിമാനയാത്രകള്‍ സുരക്ഷിതമല്ലെന്ന തോന്നലുകളും ചിന്തകളും ഉയരുന്ന സാഹചര്യങ്ങളാണ് ഓരോ ദിവസത്തെയും വാര്‍ത്തകള്‍ പരിശോധിച്ചാല്‍ മനസിലാകുന്നത്.

കഴിഞ്ഞയാഴ്ച അഹമ്മദാബാബാദില്‍ എയര്‍ഇന്‍ഡ്യയുടെ ഡ്രിംലൈനര്‍ ബോയിംഗ് ദുരന്തത്തിന്റെ പിന്നാലെ എയര്‍ഇന്‍ഡ്യയുടെ ബോയിംഗ് വിമാനം തായ്ലാന്റില്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് തിരിച്ചിറക്കിയതും വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇന്നലെ ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍നിന്ന് ഹൈദരാബാദിലേക്ക് പോയ ലുഫ്താന്‍സ വിമാനത്തില്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് വിമാനം ഫ്രാങ്ക്ഫര്‍ട്ടില്‍തന്നെ തിരിച്ചിറക്കേണ്ട അവസ്ഥയായി.

ഞായറാഴ്ച വൈകിട്ട് യാത്ര തിരിച്ച വിമാനമാണ് രണ്ടു മണിക്കൂര്‍ പറന്നതിനു ശേഷം ബോംബ് ഭീഷണിയെ തുടര്‍ന്ന് തിരികെ ഫ്രാങ്ക്ഫര്‍ട്ടില്‍ തന്നെ ലാന്‍ഡ് ചെയ്തത്. ലുഫ്താന്‍സ എയര്‍ലൈന്‍സിന്റെ ബോയിങ് 787~9 ഡ്രീംലൈനര്‍ വിമാനമായ എല്‍എച്ച് 752 പ്രാദേശിക സമയം വൈകിട്ട് 6 മണിയോടെയാണ് ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍നിന്നു പുറപ്പെട്ടത്.
ഫ്ലൈറ്റ് ട്രാക്കിങ് ഡേറ്റ അനുസരിച്ച്, വിമാനം ഏകദേശം രണ്ടു മണിക്കൂറോളം പറന്നതിന് ശേഷം ബള്‍ഗേറിയന്‍ വ്യോമാതിര്‍ത്തിക്ക് മുകളില്‍ വച്ച് യു ടേണ്‍ എടുക്കുകയും ഫ്രാങ്ക്ഫര്‍ട്ടിനെ ലക്ഷ്യമാക്കി പറക്കുകയുമായിരുന്നു. ബോംബ് ഭീഷണിയെ തുടര്‍ന്നാണ് വിമാനം തിരികെ പറന്നതെന്ന് ഹൈദരാബാദ് വിമാനത്താവള ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

തിങ്കളാഴ്ച പുലര്‍ച്ചെ 1.20 ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലാണ് വിമാനം ഇറങ്ങേണ്ടിയിരുന്നത്
അതേസമയം, ഇന്ത്യയില്‍ ഇറങ്ങാന്‍ അനുവാദമില്ലെന്ന് അറിയിച്ചതോടെയാണ് വിമാനം തിരികെ ഫ്രാങ്ക്ഫര്‍ട്ടിലേക്ക് പറന്നതെന്ന് യാത്രക്കാര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹൈദരാബാദില്‍ വിമാനത്തിന് ഇറങ്ങാന്‍ അനുമതി ലഭിച്ചില്ലെന്നാണ് പൈലറ്റ് പറഞ്ഞതെന്നും യാത്രക്കാരില്‍ ഒരാള്‍ വെളിപ്പെടുത്തി.

അതേസമയം കഴിഞ്ഞ ദചവസങ്ങളില്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും സൂറിച്ചില്‍ നിന്നും ന്യൂഡെല്‍ഹിയിലേയ്ക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്‍ഡ്യ ഡ്രീംലൈനര്‍ വിമാനങ്ങള്‍ റദ്ദു ചെയ്തത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി.
എന്നാല്‍ ചെനൈ്നയിലേക്കു പുറപ്പെട്ട ബ്രിട്ടിഷ് എയര്‍വേയ്സിന്റെ ബോയിങ് 787~8 ഡ്രീംലൈനര്‍ വിമാനം പിറകിലെ ഫ്ലാപ്പിന് തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തില്‍ തിരിച്ചിറക്കിയ സംഭവവും ഇക്കഴിഞ്ഞ ദിവസമാണ് ഉണ്ടായത്.

ഇതിനു പറമെ ബ്രിട്ടീഷ് യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കിയതും കഴിഞ്ഞ ദിവസമാണ്. പൈലറ്റിനുമാത്രം സഞ്ചരിക്കാവുന്ന ഒരു യുദ്ധവിമാനമാണ്

സാങ്കേതിക കാരണങ്ങളാലാല്‍ വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. വിമാനം പറത്തിയിരുന്ന പൈലറ്റ് ഞായറാഴ്ച മടങ്ങിപ്പോയിരുന്നു. അറബിക്കടലിലുള്ള ബ്രിട്ടീഷ് പടക്കപ്പലില്‍ നിന്നാണ് യുദ്ധവിമാനം പുറപ്പെട്ടതെന്നാണ് സൂചന. സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് ഏറ്റവും അടുത്തുള്ള വിമാനത്താവളം ആയ തിരുവനന്തപുരത്തിറക്കാന്‍ അനുമതി ചോദിച്ചതിനെ തുടര്‍ന്നാണ് അടിയന്തരമായി നിലത്തിറക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയത്. വിമാനം ഇപ്പോഴും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കിടപ്പുണ്ട്.

ഹജ്ജ് യാത്രക്കാരുമായി എത്തിയ സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ തീയും പുകയും ഉണ്ടായതും കഴിഞ്ഞ ദിവസമാണ്. വിമാനം ലഖ്നൗ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യവേ ഇടതുചക്രത്തില്‍ നിന്ന് തീയും പുകയും ഉണ്ടായത് ഫയര്‍ഫോഴ്സെത്തി തീ അണച്ചതിനാല്‍ അപകടം ഒഴിവായിഹജ്ജ് യാത്രക്കാരുമായി എത്തിയ സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ തീയും പുകയും ഉയര്‍ന്നത് യാത്രക്കാരെ പരിഭ്രാന്തിയിലാഴ്ത്തി. ഹജ്ജ് യാത്ര കഴിഞ്ഞശേഷം ഇന്ത്യയിലേക്ക് മടങ്ങിവരുന്നവരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനം ലഖ്നൗ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുമ്പോഴാണ് ഇടതുചക്രത്തില്‍ നിന്ന് തീയും പുകയും ഉയര്‍ന്നത്.ഉടനെ തന്നെ വിമാനം അടിയന്തരമായി നിര്‍ത്തിയശേഷം യാത്രക്കാരെ ഒഴിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വിമാനത്താവളത്തിലെ ഫയര്‍ഫോഴ്സെത്തി തീ ഉടനെ കെടുത്തിയതിനാല്‍ അപകടമൊഴിവായി. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷതരാണ്. ഹൈഡ്രോളിക് സംവിധാനത്തിലെ ചോര്‍ച്ചയാണ് തീ ഉയരാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. അതിനിടെ ജര്‍മനിയില്‍ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചുപറന്നതായി റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.
- dated 16 Jun 2025


Comments:
Keywords: Germany - Otta Nottathil - lufthansa_emergency_landing_frankfurt_june_15_2025 Germany - Otta Nottathil - lufthansa_emergency_landing_frankfurt_june_15_2025,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us